TOP NEWS| ഖത്തറില്‍ മാസ്ക് ധരിക്കുന്നതിന് ഇളവ്, 100% ഹാജര്‍നില പുനസ്ഥാപിച്ചു
ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് അനുവദിച്ച് ഭരണകൂടം. നിശ്ചിത മേഖലകളൊഴികെയുള്ള പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കേണ്ടതില്ലെന്നതാണ് പ്രധാന ഇളവ്. മാസ്ക് നിര്‍ബന്ധ മേഖലകള്‍ ഇനി പറയുന്നവയാണ്. സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റു ചടങ്ങുകള്‍ എന്നിവ തുറസ്സായ സ്ഥലങ്ങളില്‍ 75% ശേഷിയോടെയും അടച്ചിട്ട മേഖലകളില്‍ 50% ശേഷിയോടെയും നടത്താം. എന്നാല്‍ 90% പേര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം. അല്ലാത്തവര്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കണം.