രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം: 2022 ജൂലൈ മുതല്‍ നിരോധനം, പിഴ 50,000 രൂപ വരെ

0

രാജ്യത്ത് പ്ലാസ്റ്റിക് നിരോധനം ഇന്ന് മുതല്‍ നിലവില്‍ വരും. 2022 ജൂലൈ ഒന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കും. ഇതിന്റെ ആദ്യ ഘട്ടമാണ് ഇന്ന് മുതല്‍ നടപ്പിലാവുന്നത്. ഡിസംബര്‍ 31 മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുക. അന്ന് മുതല്‍ 120 മൈക്രോണില്‍ താഴെയുള്ള ക്യാരിബാഗ് അനുവദിക്കില്ല.

75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍, 60 ഗ്രാം പെര്‍ സ്‌ക്വയര്‍ മീറ്ററില്‍ കുറഞ്ഞ നോണ്‍ വൂവണ്‍ ബാഗുകള്‍ എന്നിവയ്ക്കാണ് നിരോധനം വരുന്നത്. ആദ്യ തവണ നിയമലംഘനത്തിന് 25,000 രൂപ പിഴ നല്‍കണം. തുടര്‍ന്നുള്ള ലംഘനത്തിന് 50,000 രൂപയാണ് പിഴ. നിയമലംഘനം തുടര്‍ന്നാല്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കും. വീണ്ടും തുടര്‍ന്നാല്‍ പ്രവര്‍ത്തനാനുമതി ആവശ്യപ്പെടുന്ന അപേക്ഷ അനിശ്ചിതകാലത്തേയ്ക്ക് റദ്ദാക്കുകയും ചെയ്യും.

You might also like