TOP NEWS| ഇന്ത്യൻ സംഗീതമുള്ള വാഹന ഹോൺ നിർബന്ധമാക്കുന്ന നിയമം ഉടൻ: ഗതാഗത മന്ത്രി

0

ആംബുലൻസിന് ആകാശവാണി പുലർകാലങ്ങളിൽ പ്രക്ഷേപണം ചെയ്യുന്ന ട്യൂൺ, പൊലീസ് വാഹനത്തിനും ഇന്ത്യൻ സംഗീത ഉപകരണ ശബ്ദം. വാഹനങ്ങളുടെ ബോറടിപ്പിക്കുന്ന സൈറൺ മാറ്റി കാതുകൾക്ക് ഇമ്പം നൽകുന്ന ഇന്ത്യൻ സംഗീത ഉപകരണങ്ങളുടെ ശബ്ദത്തിലുള്ള ഹോൺ രാജ്യത്ത് നിർബന്ധമാക്കുന്ന നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഫ്‌ളൂട്ട്, തബല, വയലിൻ, മൗത്ത് ഓർഗൻ, ഹാർമോണിയം എന്നിവയുടെ ശബ്ദമാണ് കൊണ്ടുവരുന്നതെന്നും അതുവഴി സൈറൺ മുഴങ്ങുന്നതിന് അറുതി വരുത്തണമെന്നാണ് കരുതുന്നതെന്നും ഒരു ഹൈവേയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു.

You might also like