TOP NEWS| തോന്നിയപോലെ വിലകൂട്ടുന്നു; ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് ഹോട്ടലുടമകള്‍

0

ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടര്‍ന്നാല്‍ ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ ബഹിഷ്‌ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. കോവിഡിനെ തുടര്‍ന്ന് തകര്‍ച്ചയിലായ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിച്ചതിനെ തുടര്‍ന്ന് വ്യാപാരം പതിയെ സാധാരണനിലയിലേക്ക് വന്നുതുടങ്ങുമ്പോഴാണ് ഇരുട്ടടിയായി ചിക്കന് വിലവര്‍ധിക്കുന്നത്. ചിക്കനോടൊപ്പം തന്നെ സവാളയടക്കമുള്ള അവശ്യസാധനങ്ങള്‍ക്കും, പാചകവാതകത്തിനും വില വര്‍ധിച്ചുകൊണ്ടിരിക്കുന്നതും ഹോട്ടല്‍ മേഖല്ക്ക് തിരിച്ചടിയാണ്.

You might also like