മധുര പലഹാരങ്ങളോട് ഇഷ്ട്ടമല്ലാത്തവരുണ്ടോ?. പ്രത്യേകിച്ച് ഹൽവയോട് പ്രിയം ഉള്ളവരായിരിക്കും അധികവും. പല രുചിയിലും നിറത്തിലുമൊക്കെ കടകളിൽ നിരന്നിരിക്കുന്ന ഹൽവ വീട്ടിൽ തയ്യാറാക്കാൻ ശ്രമിച്ചിട്ടുണ്ടോ?.
ഒരുപാട് ചേരുവകളൊന്നും ഇല്ലാതെ വളരെ എളുപ്പത്തിൽ ഇത് പാകം ചെയ്തെടുക്കാവുന്നതാണ്. ബഹിരാകാശ ദൗത്യത്തിനു ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസിൻ്റെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നായി പ്രചരിക്കുന്ന മധുരപലഹാരമാണിത്.
കറി തയ്യാറാക്കി ബാക്കി വരുന്ന ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് നെയ്യിൽ വേവിച്ചെടുത്ത് കുറച്ച് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിച്ച് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തെടുക്കൂ, കിടിലൻ ഹൽവ തയ്യാർ. ഹൽവയുടെ അതേ പ്രകൃതത്തിൽ കിട്ടാൻ കുറച്ച് കോൺഫ്ലോർ കൂടി ചേർക്കാവുന്നതാണ്. ഏറെ പോഷക ഗുണങ്ങളുള്ള ബീറ്റ്റൂട്ട് ആരോഗ്യത്തിനും ചർമ്മത്തിനും ഗുണപ്രദമാണ്.
ജാസ്മിൻ കുക്ക് ഹൗസ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ബീറ്റ്റൂട്ട് ഹൽവ തയ്യാറാക്കുന്ന വിധം പരിചയപ്പെടുത്തി തരുന്നത്.
ചേരുവകൾ
- ബീറ്റ്റൂട്ട്- 250 ഗ്രാം
- നെയ്യ്- 1/4 കപ്പ്
- പഞ്ചസാര- 3/4 കപ്പ്
- തേങ്ങാപ്പാൽ- 11/2 കപ്പ്
- എള്ള്- 1 ടീസ്പൂൺ
- ഏലയ്ക്കപ്പൊടി- 3/4 ടീസ്പൂൺ
- നട്സ്
- ഉപ്പ്- 1/4 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
- ഇടത്തരം വലിപ്പത്തിലുള്ള 250 ഗ്രാം ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തെടുക്കുക.
- ഒരു പാൻ അടുപ്പിൽ വെച്ച് കാൽ കപ്പ് നെയ്യ് ഒഴിച്ച് ചൂടാക്കി ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്തത് ചേർത്ത് വേവിക്കാം.
- അതിലേയ്ക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കാം.
പഞ്ചസാര അലിഞ്ഞ് വരുമ്പോൾ ഒന്നര കപ്പ് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. അടച്ചു വെച്ച് വേവിക്കാം.
- 6 ടേബിൾസ്പൂൺ കോണഫ്ലോറിലേയ്ക്ക് അര കപ്പ് തേങ്ങാപ്പാൽ ചേർത്തിളക്കാം.
- ഇടത്തരം തീയിൽ കോൺഫ്ലോർ മിക്സ് ബീറ്റ്റൂട്ടിലേയ്ക്ക് ചേർത്തിളക്കാം.