രുചികരമായി ഇടിയപ്പം തയ്യാറാക്കാൻ ഒരു കിടിലൻ വിദ്യയുണ്ട്

0

ഇടിയപ്പവും മുട്ടക്കറിയും മലയാളികൾക്ക് ഏറെ പ്രിയമാണ്. എന്നാൽ മുട്ടക്കറിയ്ക്ക് ഒപ്പം മാത്രമല്ല, കടലക്കറി, ചിക്കൻ കറി,  വെജിറ്റബിൾ കുറുമ എന്നിവയ്ക്ക് ഒപ്പവും ചേർന്നുപോവുന്ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇടിയപ്പം. പ്രഭാത ഭക്ഷണമായി പലരും വീടുകളിൽ ഇടിയപ്പം തയ്യാറാക്കാറുണ്ട്. അരിപ്പൊടിയാണ് പ്രധാന ചേരുവ. അതിനൊപ്പം മറ്റു ചില ചേരുവകൾ കൂടി ഉൾപ്പെടുത്തിയാൽ ഇടിയപ്പം കൂടുതൽ രുചികരമാക്കാൻ സാധിക്കും. ഈ റെസിപ്പി ട്രൈ ചെയ്തു നോക്കൂ.

ചേരുവകൾ

  • അരിപ്പൊടി
  • വെള്ളം
  • വെളിച്ചെണ്ണ
  • ഉപ്പ്
  • കടുക്
  • ഉഴുന്ന് പരിപ്പ്
  • കടലപരിപ്പ്
  • വറ്റൽമുളക്
  • പച്ചമുളക്
  • കറിവേപ്പില
  • തേങ്ങ
  • ഉപ്പ്
  • നാരങ്ങ
  • മല്ലിയില

    തയ്യാറാക്കുന്ന വിധം

    • അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് അരിപ്പൊടി ചേർത്ത് 5 മിനിറ്റ് വറുക്കാം.
    • വറുത്ത അരിപ്പൊടി മാറ്റി വയ്ക്കാം.
    • അതേ പാനിലേയ്ക്ക് വെള്ളം ഒഴിച്ച് തിളപ്പിക്കാം.
    • ശേഷം വെളിച്ചെണ്ണയും ഉപ്പും ചേർക്കാം.
    • വെള്ളം ചൂടായി കഴിയുമ്പോൾ അരിപ്പൊടി ചേർത്ത് നന്നായി ഇളക്കാം.
    • അടുപ്പണച്ച് ഇത് 5 മിനിറ്റ് മൂടി വയ്ക്കാം.
    • ചൂടാറിയതിനു ശേഷം കൈ ഉപയോഗിച്ച് മാവ് കുഴയ്ക്കാം.
    • മാവിൽ നിന്നും ആവശ്യത്തിനെടുത്ത് സേവനാഴിയിലേയ്ക്കു മാറ്റാം.
    • ഇത് ഇഡ്ഡലി പാത്രത്തിലേയ്ക്കു പിഴിഞ്ഞെടുത്ത് ആവിയിൽ വേവിക്കാം.
    • നന്നായി വെന്തതിനു ശേഷം തണുക്കാൻ മാറ്റി വയ്ക്കാം.
    • മറ്റൊരു പാൻ അടുപ്പിൽ വച്ച് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കാം.
    • ഇതിലേയ്ക്ക് കടുക് ചേർത്തു പൊട്ടിക്കാം.
    • ഒപ്പം ഉഴുന്നു പരിപ്പ്, കടല പരിപ്പ്, വറ്റൽമുളക് തുടങ്ങിയവ ചേർത്തു വറുക്കാം.
    • പച്ചമുളകും കറിവേപ്പിലയും ചേർക്കാം.
    • വേവിച്ചതിനു ശേഷം തേങ്ങ ചിരകിയതും ചേർക്കാം.
    • ഇളം ബ്രൗൺ നിറമാകുമ്പോൾ വേവിച്ചെടുത്ത ഇടിയപ്പം, ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങയുടെ പകുതി നീര്, മല്ലിയില എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കാം.
    • ഇത് ചൂടോടെ വിളമ്പി കഴിച്ചു നോക്കൂ.
You might also like