പ്രോട്ടീൻ സമ്പന്നം ഈ ദോശ, ശരീരഭാരം കുറയ്ക്കാൻ ഗുണകരമായ ബ്രേക്ക്ഫാസ്റ്റ്
മലയാളികളുടെ സ്ഥിരം ബ്രേക്ക്ഫാസ്റ്റ് പട്ടികയിൽ മാറ്റമില്ലാതെ നിൽക്കുന്ന രണ്ട് വിഭവങ്ങളാണ് ദോശയും ഇഡ്ഡലിയും. അരിയും ഉഴുന്നും വെള്ളത്തിൽ കുതിർത്ത് അരച്ചെടുക്കുന്ന മാവ് പുളിപ്പിച്ച് ചുട്ടെടുക്കുന്ന സോഫ്റ്റ് ദോശയും ചമ്മന്തിയും എവിടെയാണെങ്കിലും മലയാളിക്ക് പ്രിയപ്പെട്ടത് തന്നെ.
എന്നാൽ അവ കുറച്ചു കൂടി പോഷകസമൃദ്ധമാക്കിയാലോ? എങ്കിൽ വ്യത്യസ്ത ധാന്യങ്ങൾ ചേർത്ത് ദോശ ചുട്ടെടുക്കാം. പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ധാന്യങ്ങൾ. അവ വിശപ്പ് ശമിപ്പിക്കുന്നതിനൊപ്പം ആരോഗ്യവും കാത്തു സൂക്ഷിക്കും.
ചേരുവകൾ
- ചെറുപയർ പരിപ്പ്- 1/4 കപ്പ്
- തുവരപരിപ്പ്- 1/4 കപ്പ്
- കടലപരിപ്പ്- 1/4 കപ്പ്
- ഉഴുന്നു പരിപ്പ്- 1/4 കപ്പ്
- ചെറുപയർ- 1/4 കപ്പ്
- ഉഴുന്നു പരിപ്പ്- 1/4 കപ്പ്
- റാഗി- 1/4 കപ്പ്
- പച്ചരി- 1/2 കപ്പ്
- ഉലുവ- 1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
- പരിപ്പുകൾ ഓരോന്നും പ്രത്യേകം കഴുകി ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേദിവസം ഇവ നന്നായി അരച്ചെടുക്കാം.
- അത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് പുളിക്കാൻ ഒരു രാത്രി മാറ്റി വയ്ക്കാം.
- ഏകദേശം ആറ് മണിക്കൂറെങ്കിലും അങ്ങനെ മാറ്റി വയ്ക്കണം.
- മാവ് നന്നായി പുളിച്ചു പൊങ്ങിയതിനു ശേഷം ഒരിക്കൽ കൂടി ഉപ്പ് നോക്കി ആവശ്യത്തിന് ചേർത്തിളക്കി യോജിപ്പിക്കാം.
- വേണമെങ്കിൽ കുറച്ച് വെള്ളം കൂടി ഒഴിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അൽപം വെളിച്ചെണ്ണ ഒഴിക്കാം.
- അതിലേയ്ക്ക് മാവ് ഒരു തവി മാവൊഴിച്ച് പരത്താം.
- ഇരുവശങ്ങളും ചുട്ടെടുക്കാം. പോഷകസമൃദ്ധമായ ദോശ തയ്യാറായിരിക്കുന്നു.
- ചമ്മന്തി, സാമ്പാർ എന്നിവയോടൊപ്പം ഇത് കഴിക്കാം.എന്നാൽ അവ കുറച്ചു കൂടി പോഷകസമൃദ്ധമാക്കിയാലോ? എങ്കിൽ വ്യത്യസ്ത ധാന്യങ്ങൾ ചേർത്ത് ദോശ ചുട്ടെടുക്കാം. പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ധാന്യങ്ങൾ. അവ വിശപ്പ് ശമിപ്പിക്കുന്നതിനൊപ്പം ആരോഗ്യവും കാത്തു സൂക്ഷിക്കും.ചേരുവകൾ
- ചെറുപയർ പരിപ്പ്- 1/4 കപ്പ്
- തുവരപരിപ്പ്- 1/4 കപ്പ്
- കടലപരിപ്പ്- 1/4 കപ്പ്
- ഉഴുന്നു പരിപ്പ്- 1/4 കപ്പ്
- ചെറുപയർ- 1/4 കപ്പ്
- ഉഴുന്നു പരിപ്പ്- 1/4 കപ്പ്
- റാഗി- 1/4 കപ്പ്
- പച്ചരി- 1/2 കപ്പ്
- ഉലുവ- 1 ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
- എണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
- പരിപ്പുകൾ ഓരോന്നും പ്രത്യേകം കഴുകി ഒരു രാത്രി വെള്ളത്തിൽ കുതിർത്തു വയ്ക്കാം. പിറ്റേദിവസം ഇവ നന്നായി അരച്ചെടുക്കാം.
- അത് മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി ആവശ്യത്തിന് ഉപ്പ് ചേർത്ത് പുളിക്കാൻ ഒരു രാത്രി മാറ്റി വയ്ക്കാം.
- ഏകദേശം ആറ് മണിക്കൂറെങ്കിലും അങ്ങനെ മാറ്റി വയ്ക്കണം.
- മാവ് നന്നായി പുളിച്ചു പൊങ്ങിയതിനു ശേഷം ഒരിക്കൽ കൂടി ഉപ്പ് നോക്കി ആവശ്യത്തിന് ചേർത്തിളക്കി യോജിപ്പിക്കാം.
- വേണമെങ്കിൽ കുറച്ച് വെള്ളം കൂടി ഒഴിക്കാം.
- ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അൽപം വെളിച്ചെണ്ണ ഒഴിക്കാം.
- അതിലേയ്ക്ക് മാവ് ഒരു തവി മാവൊഴിച്ച് പരത്താം.
- ഇരുവശങ്ങളും ചുട്ടെടുക്കാം. പോഷകസമൃദ്ധമായ ദോശ തയ്യാറായിരിക്കുന്നു.
- ചമ്മന്തി, സാമ്പാർ എന്നിവയോടൊപ്പം ഇത് കഴിക്കാം.