ലോകമെമ്പാടുമുള്ള യുദ്ധക്കപ്പലുകൾ അബൂദബിയിൽ പ്രദർശനത്തിന്

0

അബൂദബി: എട്ടാമത് നേവൽ ഡിഫൻസ് ആൻഡ് മാരിടൈം സെക്യൂരിറ്റി എക്സിബിഷൻ (നവിഡെക്‌സ്) ഭാഗമായി ലോകമെമ്പാടുമുള്ള നിരവധി യുദ്ധക്കപ്പലുകളെ അഡ്നിക് മറീനയിൽ സ്വാഗതം ചെയ്തു. ഇന്ന് മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര പ്രതിരോധ പ്രദർശന (ഐഡെക്‌സ്) ത്തോടൊപ്പമാണ് നവിഡെക്‌സ് നടക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെയും തവാസുൻ കൗൺസിലിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ.

യു എ ഇ, ഇന്ത്യ, ബഹ്റൈൻ, ഒമാൻ, യു കെ, പാകിസ്ഥാൻ, ഗ്രീസ്, കൊറിയ എന്നീ എട്ട് രാജ്യങ്ങളിൽ നിന്നുള്ള നാവിക സേനകളുടെ അസാധാരണമായ പ്രദർശനം പരിപാടിയിൽ ഉണ്ടായിരിക്കും.
യു എ ഇ സായുധ സേനയുടെ ഭാഗമാകുന്ന നിരവധി യുദ്ധക്കപ്പലുകൾ ഈ പരിപാടിയിൽ പ്രദർശനം നടത്തും. 21 കപ്പലുകൾ ഇതിൽ പങ്കെടുക്കും. അത്യാധുനിക പ്രതിരോധ, സുരക്ഷാ സാങ്കേതികവിദ്യകളും പ്രദർശനത്തിലുണ്ടാവും.

You might also like