സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും.

0

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ മാര്‍ഗരേഖ ഇന്ന് പുറത്തിറക്കും. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി തയ്യാറാക്കി മുഖ്യമന്ത്രിക്കു സമര്‍പ്പിച്ച മാര്‍ഗരേഖ മുഖ്യമന്ത്രി പിണറായി വിജയനാണ് പുറത്തിറക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ സ്വീകരിക്കേണ്ട പൊതുനിര്‍ദേശങ്ങളടങ്ങുന്നതാണ് മാര്‍ഗരേഖ.

നവംബറില്‍ സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ഉച്ചവരെ മതിയെന്നു മാര്‍ഗരേഖയില്‍ പറയുന്നു. വിദ്യാര്‍ഥികളുടെ എണ്ണം ക്രമീകരിക്കുന്ന തിന്റെ ഭാഗമായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കണം. എന്നാല്‍, കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ക്രമീകരണം നിര്‍ബന്ധമല്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ സ്‌കൂളില്‍ എത്തേണ്ട.

You might also like