TOP NEWS| പ്രിയങ്കയെ കാണാന്‍ അനുവദിക്കണം; ഛത്തീസ്ഗഡ് മുഖ്യമന്ത്രി ലഖ്‌നൗ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു

0

ഒരു മുഖ്യമന്ത്രിയെ എന്ത് കാരണത്താലാണ് പൊലീസ് തടഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ഭൂപേഷ് ബാഗേല്‍ ആവശ്യപ്പെട്ടു. പ്രിയങ്കയെ കാണാനാണ് താന്‍ വന്നത്. ഇക്കാര്യം ട്വിറ്ററിലൂടെയടക്കം വ്യക്തമാക്കിയിരുന്നു. എന്ത് കാരണത്താലാണ് തന്നെ തടഞ്ഞതെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ മറ്റൊരു സംസ്ഥാനത്ത് തടയുന്നത് എന്ത് നീതിയാണ്? ഭരണഘടനാ ലംഘനമാണ് നടക്കുന്നതെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

You might also like