TOP NEWS| മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഇനി എളുപ്പം തറ തുടയ്ക്കാം; റിയൽമിയുടെ റോബോ വാക്വം-മോപ്പ് വിപണിയിൽ എത്തി

0

റിമോട്ടിലൂടെയും റിയൽമി ലിങ്ക് മൊബൈൽ ആപ്ലിക്കേഷൻ വഴിയും റോബോട്ട് വാക്വം മോപ്പ് പ്രവർത്തിപ്പിക്കാം. വാക്വം ക്ലീനറായും മോപ്പായും ഇതുപയോഗിക്കാൻ കഴിയും. 3000 പാസ്‌കൽ സക്ഷൻ പവറുള്ള ക്ലീനറിന് 52,00 എംഎഎച്ച് ബാറ്ററിയാണുള്ളത്. കൂടാതെ ഗൂഗിൾ അസിസ്റ്റന്റ്, ആമസോൺ അലക്‌സ വോയിസ് കൺട്രോൾ സപ്പോർട്ടും റിയൽമി പുറത്തിറക്കിയ റോബോട്ട് വാക്വം മോപ്പിനുണ്ട്.ഇന്നലെ മുതൽ റിയൽമി സ്റ്റോറിലും ഫ്‌ളിപ്പ്കാർട്ടിലും പുതിയ റോബോട്ട് വാക്വം മോപ്പ് ലഭ്യമാണ്. 24,999 രൂപയാണ് വിപണി വിലയെങ്കിലും ഉത്സവ സീസൺ പ്രമാണിച്ച് 19,999 രൂപയ്ക്ക് ഫ്‌ളിപ്പ്കാർട്ടിലൂടെ റോബോട്ട് വാക്വം മോപ്പ് വാങ്ങാവുന്നതാണ്.

You might also like