TOP NEWS| അമേരിക്ക ഉപേക്ഷിച്ച മെഷീൻഗണ്ണും ഗ്രനേഡും കടകളിൽ വിൽപനയ്ക്ക്; പിന്നിൽ?
താലിബാൻ പിടിച്ചടക്കിയ അഫ്ഗാനിസ്ഥാനില്‍ യുഎസ് നിര്‍മിത ആയുധങ്ങളുടെ വില്‍പന സജീവമെന്ന് റിപ്പോർട്ടുകൾ. രണ്ട് പതിറ്റാണ്ട് നീണ്ട അഫ്ഗാന്‍ അധിനിവേശത്തിന് ശേഷം അമേരിക്ക പിന്മാറിയത് വന്‍തോതില്‍ ആയുധങ്ങളും വാഹനങ്ങളും മറ്റു സൈനിക ഉപകരണങ്ങളുമൊക്കെ അവിടെ ഉപേക്ഷിച്ചുകൊണ്ടാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ നിര്‍മിത ആയുധങ്ങളുടെ വ്യാപാരം വ്യാപകമായി നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.