TOP NEWS| രോഗി മരിച്ച സംഭവം; മെഡി. കോളജ് ഡോക്ടറുടേത് ഗുരുതര പിഴവ്; നടപടി
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി രോഗി മരിച്ചതില്‍ നടപടി. സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോക്ടര്‍ ജയന്‍ സ്റ്റീഫനെ മെഡിക്കല്‍ വിദ്യാഭ്യാസവകുപ്പ് സസ്പെന്‍ഡ് ചെയ്തു. അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫിസറായ കലയാണ് മരിച്ചത്. ചികില്‍സപ്പിഴവുമൂലമാണ് മരണമെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഗുരുതര പിഴവ് ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായതായി അന്വേഷണത്തില്‍ വ്യക്തമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു