TOP NEWS| 1240 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ പാഞ്ഞുവന്ന ലാവ മൂന്നുനില വീടിനേക്കാള്‍ ഉയരത്തില്‍; ഒപ്പം ഭൂചലനവും

0

 സ്പെയിനിലെ കാനറി ദ്വീപില്‍  സെപ്തംബര്‍ 19-ന് പൊട്ടിത്തെറിച്ച അഗ്‌നിപര്‍വ്വതത്തില്‍നിന്നുള്ള ലാവാപ്രവാഹം ഇപ്പോഴും നാശം വിതയ്ക്കുന്നു. അഗ്‌നിപര്‍വ്വതത്തിന്റെ അരികിലൂടെ കുത്തിയൊലിച്ചു വന്ന തിളയ്ക്കുന്ന ലാവ ഒരു കുന്നിന്‍ചെരിവില്‍ ചെന്നടിഞ്ഞ് നില്‍ക്കുകയാണ്. മൂന്ന് നില വീടിനേക്കാള്‍ ഉയരത്തിലാണ്, തിളച്ചുമറിയുന്ന ലാവ നില്‍ക്കുന്നതെന്ന് സ്പാനിഷ് നാഷനല്‍ ജിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. അതിനിടെ ഇന്നലെ പ്രദേശത്ത് ഭൂചലനവും ഉണ്ടായി. മൂന്ന് ഗ്രാമങ്ങളിലായി 23 ചെറു ചലനങ്ങളാണ് ഉണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. 

You might also like