ആകാശത്തിന്റെ അനന്തപഥങ്ങളില്‍ നിന്ന് അവനെത്തുന്നു; 56,000 കിലോമീറ്റര്‍ വേഗതയില്‍ ഭൂമിക്കു നേരേ
ഭൂമിയ്ക്കു നേരേ പാഞ്ഞടുക്കുന്നു ഒരു ഛിന്നഗ്രഹം.മണിക്കൂറില്‍ 56,916 കിലോമീറ്റര്‍ വേഗതയില്‍ കുതിച്ചെത്തുന്ന ഈ ഭീമന്‍ ഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നു പോകും. ഈജിപ്തിലെ ഗിസയിലെ പിരമിഡിനേക്കാള്‍ വലിപ്പമുള്ളതാണ് ഈ ഛിന്നഗ്രഹം എന്നു കണക്കു കൂട്ടുന്നു. ഭൂമിയിലുള്ളവര്‍ക്ക് അപകടമുണ്ടാക്കില്ല ഇവന്‍.
ഏകദേശം 400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥത്തിന്റെ രൂപീകരണത്തില്‍ നിന്നും ചിതറിയ പാറക്കല്ലുകളാണ് ഛിന്നഗ്രഹങ്ങള്‍ . ഛിന്നഗ്രഹ ചലനത്തെ നിരീക്ഷിക്കുന്നത് നാസ ജോയിന്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി (ജെപിഎല്‍)ആണ്. ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ദൂരത്തേക്കാള്‍ 1.3 മടങ്ങ് കുറവായിരിക്കുമ്പോഴാണ് ഒരു ഛിന്നഗ്രഹത്തെ ഭൂമിക്കടുത്തുള്ള വസ്തുവായി തരംതിരിക്കുന്നത് (ഭൂമിയില്‍ നിന്ന് സൂര്യനിലേയ്ക്കുള്ള ദൂരം ഏകദേശം 93 ദശലക്ഷം മൈല്‍ ആണെന്നും അറിയുക.