TOP NEWS| ചൈനയുടെ ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി എംവി ഗോവിന്ദൻ

0

തിരുവനന്തപുരം: ചൈനയിൽ 1989ൽ നടന്ന ടിയാൻമെൻ സ്ക്വയർ കൂട്ടക്കൊലയെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിയുമായ എംവി ഗോവിന്ദൻ. ചൈനീസ് സൈന്യം വിദ്യർത്ഥികളടക്കമുള്ള ആയിരക്കണക്കിന് പ്രതിഷേധക്കാരെ വെടിവച്ച് കൊന്ന കൊടും ക്രൂരമായ കൂട്ടക്കൊലയായിരുന്നു ടിയാൻ മെൻ സ്ക്വയറിലേത്. ഇത് രക്തത്തിൽ മുക്കിയില്ലെന്നാണ് സിപിഎം നിലപാടെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് ജോലിക്കാരുടെ ക്ഷേമനിധി ബിൽ സംബന്ധിച്ച ചർച്ചയിലാണ് എംവി ഗോവിന്ദന്റെ പരാമർശം. ന്യു ഇന്ത്യൻ എക്സ്പ്രെസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

You might also like