TOP NEWS| ‘ലഖിംപൂർ സംഭവം അപലപനീയം’; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് നിർമ്മല സീതാരാമൻ
ദില്ലി: ലഖിംപൂർ (lakhimpur) സംഭവം അപലപനീയമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ (nirmala sitharaman). അന്വേഷണം ശരിയായ ദിശയിൽ നടക്കുംകുറ്റക്കാരെ വെറുതെ വിടില്ലെന്നും മന്ത്രി പറഞ്ഞു. പാർട്ടിയോ, പ്രധാനമന്ത്രിയോ മാത്രമല്ല ഇത്തരം സംഭവങ്ങളിൽ രാജ്യമൊന്നാകെ പ്രതിരോധത്തിലാകുമെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.