വിദ്യാലയങ്ങളെ ഉണർത്തി നാട്ടുകൂട്ടങ്ങൾ; വിദ്യാർഥികളെ കാത്ത് സ്‌കൂൾ മുറ്റം

0

നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങൾ ഉണരുകയാണ്. 19 മാസക്കാലത്തെ ആലസ്യത്തിൽ നിന്നും സ്‌കൂളുകളെ ഉണർത്തുന്ന പ്രവൃത്തിയിൽ കർമ്മ നിരതരാണ് നാട്ടുകൂട്ടങ്ങൾ. അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും എല്ലാം ചേർന്ന് കൂട്ടായ്മയിൽ പ്രവർത്തിക്കുകയാണ്. ചുമരുകൾക്ക് പുത്തൻ നിറം നൽകിയും കാട് വെട്ടി തെളിച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും ക്ലാസ് മുറികൾ അണു നശീകരണം ചെയ്തും ഹരിതകർമ്മ സേനയും കുടുംബശ്രീ പ്രവർത്തകരുമെല്ലാം രംഗത്തുണ്ട്. ഏതെല്ലാം തരത്തിൽ കുഞ്ഞുങ്ങൾക്ക് സുരക്ഷിതമായ ക്ലാസ് മുറികളും സ്‌കൂൾ അന്തരീക്ഷവും നൽകാമെന്ന പരിശ്രമമാണ് നാട്ടിലെങ്ങും. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ കാവൽക്കാരായി പൊതുജനങ്ങൾ കൈകോർക്കുമ്പോൾ വലിയ മാറ്റമാണ് ഓരോ വിദ്യാലയങ്ങളിലും ഉണ്ടായത്.

You might also like