TOP NEWS| അഫ്ഗാനില്‍ ദുരൂഹ സാഹചര്യത്തില്‍ അരുംകൊലകള്‍, കൊല്ലപ്പെട്ടവരുടെ പോക്കറ്റില്‍ ഭീഷണിക്കത്ത്

0

അഫ്ഗാനിസ്താനിലെ ജലാലാബാദ് ഈയടുത്തായി ഒരു രഹസ്യയുദ്ധത്തിന് സാക്ഷ്യം വഹിക്കുകയാണ്. ദിവസവും ദുരൂഹ സാഹചര്യത്തില്‍ കുറേയധികം മനുഷ്യര്‍ കൊല്ലപ്പെടുന്നു. അവരുടെ മൃതദേഹങ്ങള്‍ നഗരപ്രാന്തങ്ങളില്‍ അവിടവിടെയായി കാണപ്പെടുന്നു. ചിലര്‍ തൂക്കിക്കൊന്ന നിലയിലാണ്. മറ്റു ചിലര്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍. ഇവരുടെയെല്ലാം പോക്കറ്റുകളില്‍ ഒരു തുണ്ട് കടലാസ് കാണാം. അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഐ എസ് കൊറോസാന്‍ അംഗമാണ് എന്നാണ് ആ കടലാസുകളില്‍ എഴുതിവെച്ചിരിക്കുന്നത്. ഇതുവരെ ഈ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ആരാണ് ഈ കൊല നടത്തുന്നത്? 

You might also like