വിശ്വസ്തരെ തിരയുന്ന ദൈവം

0

വിശ്വസ്തരെ തിരയുന്ന ദൈവം:
പ്രസംഗരുടെ പ്രഭു എന്നറിയപ്പെടുന്ന ചാൾസ് സ്പർജൻ യേശുവിനെ കണ്ടുമുട്ടിയപ്പോൾ:
ചാൾസ് സ്പർജൻ ഒരാഴ്ചയിൽ പതിമൂന്ന് പ്രസംഗം വരെ പ്രസംഗിക്കുമായിരുന്നു.
തന്റെ കാലയളവിലെ ഏറ്റവും വലിയ ക്രിസ്തീയ സഭ തന്നിലൂടെയുണ്ടായി.
ആയിരക്കണക്കിന് ആൾക്കാർ ഉള്ള സ്റ്റേഡിയത്തിൽ പോലും മൈക്കിന്റെ സഹായമില്ലാതെ പ്രസംഗിക്കുവാനുള്ള ഘനഗാംഭീര്യമുള്ള ശബ്‌ദം തനിക്കുണ്ടായിരുന്നു.
തന്റെ കാലയളവിൽ തന്നെ തന്റെ പ്രസംഗങ്ങളുടെ 56 മില്യൺ കോപ്പികൾ നാൽപ്പതിലധികം ഭാഷയിൽ പ്രസിദ്ധീകരിച്ചു.
കർത്താവ് നമ്മെ ഏൽപ്പിച്ച ശുശ്രൂഷ അതെത്ര ചെറുതാണെങ്കിലും വിശ്വസ്തതയോടെ ചെയ്യുവാൻ നമുക്കാകണം.
മനുഷ്യരുടെ മുൻപിൽ വളരെ നിസ്സാരമെന്നു തോന്നുന്ന കാര്യമായിരിക്കാം കർത്താവ് നമ്മെ ഏൽപ്പിച്ചത്.
ആരും ചെയ്യുവാൻ മടിക്കുന്ന കാര്യങ്ങൾ ആയിരിക്കാം നീ സ്വമേധയാ ഏറ്റെടുത്ത് ചെയ്യുന്നത്.
മഞ്ഞാണെങ്കിലും, മഴയാണെങ്കിലും, അന്ധകാരമാണെങ്കിലും കർത്താവ് തന്നത് ചെയ്യുവാൻ ഉള്ള മനസ്സാണ് നമുക്കാവശ്യമുള്ളത്.
കർത്താവിന്റെ ശുശ്രൂഷ പൂരിപ്പിക്കുവാൻ ലക്ഷപ്രഭുക്കളെയും കോടീശ്വരന്മാരെയും കർത്താവിന് ആവശ്യമില്ല.
കഴിവുകളും, സൗന്ദര്യവും, സാമർത്യവും, മിടുക്കും, ഭംഗിയും ഒന്നും കർതൃശുശ്രൂഷയുടെ മാനദണ്ഡങ്ങളല്ല.
കർത്താവിനാവശ്യം കഴിവ് കുറഞ്ഞതിനെ, ലോകം തള്ളിക്കളഞ്ഞതിനെ, പ്രതീക്ഷയില്ലാത്തതിനെ ഒക്കെയാണ്.
ലോകത്തിൽ ഒരുവനെ മുൻപിലാക്കുന്ന കഴിവുകൾ ഒരുപക്ഷെ ദൈവത്തിൽ ഒരുവനെ പിൻപിലാക്കും.
ബലഹീനത, അപര്യാപ്തത എന്നീ കാലാവസ്ഥകളിലാണ് ദൈവത്തിന്റെ ശക്തി വെളിപ്പെടുന്നത്.
Blessan Cherian
https://youtu.be/uR4jwbybkvg

You might also like