ഒറ്റപ്പെട്ട ശക്തിയേറിയ മഴ; അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു
തിരുവല്ല∙ കനത്ത മഴയെ തുടർന്ന് അപ്പർ കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പ് ഉയർന്നു. കനത്ത മഴയിൽ പമ്പ, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതാണു വെള്ളം കയറാൻ കാരണം. മൂന്നു ദിവസമായി ഒറ്റപ്പെട്ട ശക്തിയേറിയ മഴയാണു പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ രേഖപ്പെടുത്തുന്നത്. അപ്പർ കുട്ടനാട്ടിൽ നിരണം, തലവടി, എടത്വാ, വീയപുരം, മുട്ടാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. നദിയുടെയും തോടിന്റെയും തീരങ്ങളിലെ താമസക്കാരുടെ പറമ്പുകളിലും, വീടുകളിലും വെള്ളം കയറുന്നുണ്ട്. കിഴക്കൻ വെള്ളത്തിന്റെ വരവും കൂടി.