കോവിഡിന് ​ഗുളിക, അനുമതി നല്‍കി ബ്രിട്ടണ്‍; ലോകത്ത് ആദ്യം, ‘മോള്‍നുപിരവിര്‍’ വാങ്ങിക്കൂട്ടാന്‍ ലോകരാജ്യങ്ങള്‍

0

ലണ്ടന്‍; കോവിഡ് ബാധിച്ചവര്‍ക്ക് നല്‍കാനുള്ള ​ഗുളികയ്ക്ക് അനുമതി നല്‍കി ബ്രിട്ടണ്‍.

അമേരിക്കന്‍ ഫാര്‍മ കമ്ബനി നിര്‍മ്മിക്കുന്ന ‘മോള്‍നുപിരവിര്‍’ എന്ന ആന്‍റിവൈറല്‍ ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്നതാണ് ഗുളിക. ലോകത്ത് ആദ്യമായാണ് ഒരു ആന്‍റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്.

ആന്‍റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്ക്

കൊവിഡ് ചികില്‍സ രംഗത്ത് വലിയ മാറ്റം ഈ ഗുളികയുടെ ഉപയോഗം വരുത്തുമെന്നാണ് ബ്രിട്ടീഷ് ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവേദ് പറയുന്നത്. ഫ്ലൂ ചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കുമെന്നാണ് സൂചന. ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത്, അവര്‍ക്ക് ആശുപത്രി വാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേ സമയം രോഗലക്ഷണം കാണിച്ചു തുടങ്ങി അഞ്ചു ദിവസത്തിനുള്ളില്‍ ഈ മരുന്ന് കഴിക്കുന്നതാണ അഭികാമ്യം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

You might also like