TOP NEWS|ഒപെക് തീരുമാനം തിരിച്ചടി; എണ്ണവില ഉയരുന്നു
നിലപാടിൽ മാറ്റമില്ലെന്ന ഒപെക് മന്ത്രിതല സമിതിയുടെ പ്രഖ്യാപനം വന്നതോടെ ആഗോള വിപണിയിൽ ഒരു ഡോളർ വരെയാണ്എണ്ണവില കൂടിയത്. നിലവിലെ സാഹചര്യത്തിൽ വില വീണ്ടും വർധിക്കാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. ഉൽപാദക രാജ്യങ്ങൾക്ക് ഗുണവും ഇറക്കുമതി രാജ്യങ്ങൾക്ക് വൻതിരിച്ചടിയുമാണ് ഒപെക് തീരുമാനം. അതേ സമയം പ്രതിദിന എണ്ണ ഉൽപാദനത്തിൽ ആവശ്യകത മുൻനിർത്തി നേരിയ വർധനയെന്ന നേരത്തെയുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഒപെക് അറിയിച്ചിട്ടുണ്ട്.