കെഎസ്ആർടിസി സമരത്തിനിടെ കൊച്ചിയിൽ ജീവനക്കാരെ തടഞ്ഞവർക്കെതിരെ കർശന നടപടിയെടുക്കും- ഗതാഗത മന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി സമരത്തിനിടെ കൊച്ചിയിൽ ജീവനക്കാരെ തടഞ്ഞവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.
ജീവനക്കാരുടെ സമരത്തെ നേരിടാൻ പ്രഖ്യാപിച്ച ഡയസ്നോൺ ഉത്തരവ് മാനേജ്മെന്റിന്റേതാണെന്നും മന്ത്രി അറിയിച്ചു. ഡയസ്നോണ്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അംഗീകാരം വേണമെന്നും മന്ത്രി വ്യക്തമാക്കി.
ശമ്പള വർധനവ് ആവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച സമരം രണ്ടാം ദിനവും തുടരുകയാണ്. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും യാത്രക്കാർ പെരുവഴിയിലായി. ദീർഘദൂര യാത്രക്കാരെയാണ് സമരം ഗുരുതരമായി ബാധിച്ചത്.