കോവിഡിനെതിരെ വികസിപ്പിച്ച ആൻറിവൈറൽ ഗുളിക 90 ശതമാനം ഫലപ്രദമെന്ന് ഫൈസർ കമ്പനി
വാഷിങ്ടൺ: കോവിഡിനെതിരെ വികസിപ്പിച്ച ആൻറിവൈറൽ ഗുളികക്ക് എത്രയും പെട്ടെന്ന് അംഗീകാരം നൽകാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനോട് അഭ്യർഥിച്ച് ഫൈസർ കമ്പനി.
ഗുളിക 90 ശതമാനം ഫലപ്രദമെന്ന് അവകാശപ്പെട്ട ഫൈസർ കമ്പനി ഇത് ഉപയോഗിക്കുന്നവരിൽ മരണനിരക്കും ആശുപത്രിവാസവും 90 ശതമാനമായി കുറക്കാൻ സാധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 775 മുതിർന്നവരിലാണ് കമ്പനി ഗുളിക പരീക്ഷിച്ചത്. ഇതിൽ കുറച്ചുപേർക്ക് മറ്റൊരു മരുന്നും നൽകി. കമ്പനിയുടെ ഗുളിക കഴിച്ചവരിൽ 89 ശതമാനം ഫലപ്രാപ്തിയുള്ളതായി കമ്പനി അവകാശപ്പെട്ടു. മരുന്നു കഴിച്ച ഒരു ശതമാനം ആളുകളെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത്. അതിൽതന്നെ ആരും മരണപ്പെട്ടിട്ടില്ലെന്നും കമ്പനി അവകാശപ്പെടുന്നു.