TOP NEWS| കോവിഡ് കേസുകൾ ഉയരുന്നു; നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു
കോവിഡ് കേസുകൾ ഉയർന്നതോടെ നെതർലാൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. വേനൽ കാലത്തിന് ശേഷം ലോക്ഡൗൺ പ്രഖ്യാപിക്കുന്ന ആദ്യ പശ്ചിമ യൂറോപ്യൻ രാജ്യമാണ് നെതർലാൻഡ്സ്.
ഇടക്കാല പ്രധാനമന്ത്രി മാർക്ക് റൂട്ട് ആണ് ലോക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. മൂന്നാഴ്ച ലോക്ഡൗൺ നീളും. ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവ 8 മണിക്ക് പൂട്ടണം. അവശ്യ വിഭാഗത്തിൽ ഉൾപ്പെടാത്ത കടകളും മറ്റും വൈകുന്നേരം ആറ് മണിക്ക് പൂട്ടണം.