TOP NEWS| പത്തനംതിട്ട, ആലപ്പുഴ കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

0

പത്തനംതിട്ട: രണ്ടുദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (നവംബര്‍ 15 തിങ്കള്‍) അവധി പ്രഖ്യാപിച്ച് ഉത്തരവായി. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക, അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളില്‍ ലഭ്യമാക്കേതാണെന്ന് ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ നവംബർ 15ന് ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ജില്ല കലക്ടർ എ അലക്സാണ്ടർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ചെങ്ങന്നൂരിലും അപ്പർ കുട്ടനാടൻ മേഖലകളിൽ ജലനിരപ്പ് ഉയരുകയാണ്. ചെങ്ങന്നൂരിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറി. പ്രദേശത്ത് നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കും. അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ജില്ലയിൽ അതിശക്തമായ മഴ പെയ്തതും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതുമാണ് ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയത്.

You might also like