TREASURE IN CLAY മണ്ണിലെ രത്നങ്ങൾ

0

നാം മറ്റുള്ളവരെ നോക്കുമ്പോൾ, അല്ല, ചിലപ്പോൾ നമ്മെത്തന്നെ നോക്കുമ്പോൾ നാം വെറും കളിമണ്ണ് മാത്രമേ കാണുകയുള്ളൂ.
പുറമെയുള്ള മൂല്യമില്ലാത്ത കാര്യങ്ങൾ നാം മുഖവിലയ്‌ക്കെടുക്കുന്നു.
വെളിയിൽ നിന്ന് നോക്കിയാൽ അങ്ങനെയാ, ആ വ്യക്തിയ്ക്ക് ആഗ്രഹിക്കത്തക്ക അളവിൽ ഒന്നും കാണുകയില്ല.
വെളിയിൽ തിളക്കമോ, മിനുക്കമോ ഒന്നും കാണുകയില്ല.
ചിലരെ നാം പാവപ്പെട്ടവരെന്നും, കഴിവില്ലാത്തവരെന്നും, രോഗിയെന്നും, ബലം കുറഞ്ഞവനെന്നും, ഭാവിയില്ലാത്തവനെന്നും ഒക്കെ വിലയിരുത്തുന്നു.
ചിലരുടെ പുറം മോടിയും, പണവും, പ്രതാപവുമൊക്കെക്കണ്ട് ഭാഗ്യവാന്മാർ എന്ന് പറയുന്നു.
മറ്റുള്ളവരുടെ ഉള്ളിലെ രത്നങ്ങൾ മുൻവിധികളാൽ മറയപ്പെടുന്നു.
എന്നാൽ ഒരാളുടെ ഭാഗ്യവും, അനുഗ്രഹവുമൊക്കെ നിശ്ചയിക്കുന്നത് ബാഹ്യമായ അവസ്ഥകളൊന്നുമല്ല.
ആ വ്യക്തിയുടെ ഉള്ളിലുള്ള രത്നത്തെ ക്ഷമയോടെ കണ്ടെടുക്കുവാൻ നമുക്ക് പലപ്പോഴും സാധ്യമാകുന്നില്ല.
നാം എല്ലാവരിലും ഒരു നിധി ഒളിഞ്ഞിരിപ്പുണ്ട്.
അതിനെ സമയമെടുത്ത് മുൻവിധികളില്ലാതെ കണ്ടെത്തണം.
പക്ഷെ യാഥാർഥ്യമെന്നത് ഈ ഭൂമിയിൽ ഒരിക്കലും ആരും എന്തിന്, നാം പോലും നമ്മുടെ യഥാർത്ഥ മൂല്യത്തെ കണ്ടെത്തുകയില്ല.
നമ്മെ അറിയുവാൻ നാം പോലും പരാജയപ്പെടുന്നിടത്താണ് ദൈവം നമ്മെ തിരഞ്ഞെടുക്കുന്നത്.
നമുക്ക് ഏറ്റവും വില നൽകുന്നത് ലോകമല്ല, ബന്ധങ്ങളല്ല, സുഹൃത്തുക്കളല്ല മറിച്ച് നമ്മെ സൃഷ്ടിച്ച ദൈവമാണ്. “എങ്കിലും ഈ അത്യന്തശക്തി ഞങ്ങളുടെ സ്വന്തം എന്നല്ല, ദൈവത്തിന്റെ ദാനമത്രേ എന്നു വരേണ്ടതിന്നു ഈ നിക്ഷേപം ഞങ്ങൾക്കു മൺപാത്രങ്ങളിൽ ആകുന്നു ഉള്ളതു.”
Blessan Cherian
https://youtu.be/jHi3oD2O0nQ

You might also like