TOP NEWS| സൗദിയിൽ വാടക കെട്ടിടങ്ങൾക്ക് ഡിമാന്റ് വർധിച്ചു; താമസ കെട്ടിടങ്ങൾക്കും വാടക കൂടിയേക്കും
സൗദിയിലെ റിയാദിൽ അന്താരാഷ്ട്ര കമ്പനികൾ കൂടുതൽ എത്തിയതോടെ ഓഫീസ് കെട്ടിടങ്ങൾക്ക് ആവശ്യം വർധിച്ചു. മുൻനിര കെട്ടിടങ്ങളുടെ ഓഫീസ്, താമസ വാടകയും ഉയരുന്നുണ്ട്. മേഖലാ ഓഫീസ് സൗദിയിലില്ലാത്ത കമ്പനികൾക്ക് കരാർ നൽകില്ലെന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തോടെയാണ് കോർപറേറ്റ് കമ്പനികൾ റിയാദിലെത്തുന്നത്.