ഈജിപ്തില്‍ തേളുകളുടെ കുത്തേറ്റ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
ഈജിപ്തില്‍ തേളുകളുടെ കുത്തേറ്റ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം.450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഈജിപ്തിന്‍റെ തെക്കന്‍ മേഖലയില്‍ കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ കനത്ത മഴക്ക് ശേഷമാണ് തേളുകളുടെ ആക്രമണം. തെക്കന്‍ നഗരമായ അസ്വാനിലാണ് തേളുകള്‍ കൂട്ടത്തോടെ ഇറങ്ങിയിരിക്കുന്നത്.തോരാതെ പെയ്ത മഴയില്‍ മാളങ്ങള്‍ അടയുകയും വെള്ളം കുത്തിയൊലിക്കുകയും ചെയ്തതോടെ തേളുകള്‍ കൂട്ടത്തോടെ തെരുവുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കൂട്ടത്തില്‍ പാമ്പുകളും ഉണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഒഴുകിയെത്തിയ തേളുകള്‍ വീടുകളിലേക്ക് കടന്നതോടെ നിരവധി പേര്‍ക്ക് തേളിന്‍റെ കടിയേറ്റു.മൂന്ന് പേര്‍ മരിച്ചതോടെ പ്രദേശത്ത് ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അസ്വാന്‍ മേഖലയിലുടനീളമുള്ള ആശുപത്രികൾ അതീവ ജാഗ്രതയിലാണ്. അവധിയിൽ നിന്ന് ഡോക്ടർമാരെ തിരിച്ചുവിളിക്കുകയും ആന്‍റിവെനം അധിക സാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.