TOP NEWS| പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു; അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുന്നു
പത്തനംതിട്ട: ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം മുങ്ങി. പുനലൂര്‍– മൂവാറ്റുപുഴ , പന്തളം– പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിടുകയാണ്. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു, അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയരുകയാണ്. പത്തനംതിട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
അതിനിടെ, സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാവകുപ്പ്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യയുണ്ട്. അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി. മലയോരപ്രദേശങ്ങളില്‍ ഇടവിട്ട് കനത്തമഴ തുടരുകയാണ്.