TOP NEWS| കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്

0

കുവൈത്തില്‍ വിദേശ തൊഴിലാളികള്‍ക്കിടയില്‍ ആത്മഹത്യാ പ്രവണത വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ പത്തു മാസത്തിനിടെ 120 പേരാണ് രാജ്യത്ത് സ്വയം ജീവനൊടുക്കിയത്. എന്ത് കൊണ്ടാണ് ആത്മഹത്യ വര്‍ധിക്കുന്നതെന്ന് പഠനം നടത്തുമെന്നു ദേശീയ മനുഷ്യാവകാശ സമിതി അറിയിച്ചു. 2020 ല്‍ 90 ആത്മഹത്യകളാണ് കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം പത്തുമാസത്തിനുള്ളില്‍ തന്നെ ഇത് 120 ലെത്തി. പ്രതിമാസം ശരാശരി 12 പേര്‍ ആത്മഹത്യ ചെയ്യുന്നു എന്ന് സാരം.

You might also like