TOP NEWS| കുവൈത്തിൽ ഈ വർഷം മൂന്നുലക്ഷം വിദേശികൾക്ക് റെസിഡന്റ്സ് പെർമിറ്റ് നഷ്ടമായതായി താമസകാര്യവകുപ്പ്
കുവൈത്തിൽ ഈ വർഷം മൂന്നുലക്ഷം വിദേശികൾക്ക് റെസിഡന്റ്സ് പെർമിറ്റ് നഷ്ടമായതായി താമസകാര്യവകുപ്പ്. കോവിഡ് മൂലം തിരിച്ചു വരവ് മുടങ്ങിയതാണ് കൂടുതൽ പേർക്കും വിനയയായത്. 2021 ജനുവരി ഒന്ന് മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ 316700 വിദേശികളുടെ ഇഖാമയാണ് റദ്ദാക്കപ്പെട്ടത്. അറബ്, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇഖാമ നഷ്ടമായവരിൽ കൂടുതലും. കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം തിരിച്ചു വരവ് മുടങ്ങിയവരാണ് കൂടുതലും.