TOP NEWS|ഖത്തർ ലോകകപ്പ്; ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു
2022 ഖത്തര്‍ ലോകകപ്പിന്‍റെ ഒരു വര്‍ഷ കൌണ്ട് ഡൌണ്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉയര്‍ത്താനുള്ള കൊടിമരങ്ങള്‍ ദോഹയില്‍ സ്ഥാപിച്ചു. നിലവില്‍ യോഗ്യത നേടിയ അഞ്ച് ടീമുകളുടെ പതാകകള്‍ കഴിഞ്ഞ ദിവസം ഉയർത്തി. ഫ്രാന്‍സ്, ബ്രസീല്‍ ഉള്‍പ്പെടെ യോഗ്യത നേടിയ നാല് രാജ്യങ്ങളുടെ ഖത്തറിലെ അംബാസഡര്‍മാരാണ് പതാകകള്‍ ഉയര്‍ത്തിയത്.