TOP NEWS| സൗദിയിൽ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ ഓൺലൈൻ വഴി റദ്ദാക്കാമെന്ന് വാണിജ്യ മന്ത്രാലയം

0

സൗദിയിൽ കൊമേഴ്സ്യൽ രജിസ്‌ട്രേഷനുകൾ ഓൺലൈൻ വഴി റദ്ദാക്കാമെന്നും രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ പ്രത്യേകം ഫീസോ പിഴകളോ അടക്കേണ്ടതില്ലെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. സി.ആർ ക്യാൻസൽ ചെയ്തതായി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഓൺലൈനായി നേടാം. വ്യാപാര സ്ഥാപനങ്ങൾ തുടങ്ങുന്നതിനായി നേടുന്ന സി.ആർ അഥവാ കൊമേഴ്സ്യൽ രജിസ്ട്രേഷൻ നേരത്തെ ഓഫീസുകളിൽ നേരിട്ട് ചെന്നായിരുന്നു റദ്ദാക്കിയിരുന്നത്. പുതിയ രീതിയനുസരിച്ച് ഓൺലൈൻ വഴി എളുപ്പത്തിൽ അവസാനിപ്പിക്കാനാകും.

You might also like