രാജ്യത്ത് 8,309 പേർക്ക് കൂടി കോവിഡ് ; 236 മരണം

0

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,309 പേർക്ക് കൂടി കോവിഡ് .കഴിഞ്ഞ ദിവസത്തേക്കാൾ 5.3% കുറവാണ് ഇന്ന് സ്ഥിരീകരിച്ചത് . കഴിഞ്ഞ ദിവസം 9,905 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തർ 3,40,08,183 ആയിട്ടുണ്ട്.ആകെ രോഗബാധിതർ – 3,45,80,832 . പുതുതായി 236 പേർ കോവിഡ് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 4,68,790 ആയി ഉയർന്നു.സജീവ രോഗികളുടെ എണ്ണം 1,03,859 ആയി . 544 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത് .

You might also like