സൗദിയിൽ ഇനി ‘കണക്കെഴുത്തില്ല’; എല്ലാം കമ്പ്യൂട്ടറിൽ- നിയമം തെറ്റിച്ചാൽ ഭീമമായ പിഴ
സൗദിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിങ് മെഷീനുകൾ സ്ഥാപിക്കാനുള്ള അവസാന സമയം നാളെ തീരും. ഡിസംബർ അഞ്ച് മുതൽ പരിശോധനകളുണ്ടാകുമെന്ന് സകാത്ത് ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. എല്ലാ വാണിജ്യ സ്ഥാപനങ്ങളിലേക്കും വിവിധ ഘട്ടങ്ങളിലായി പരിശോധനയുണ്ടാകും