പുതുതലമുറയ്ക്ക് സിഗരറ്റ് വേണ്ട… പൂർണനിരോധനം നടത്താനൊരുങ്ങി ന്യൂസിലാന്റ്
ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി പുകയില ഉൽപന്നങ്ങൾ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്റ്. 2008ന് ശേഷം ജനിച്ച ആർക്കും തന്നെ അവരുടെ ജീവിതകാലത്തിനിടയിൽ സിഗരറ്റോ പുകയില ഉൽപന്നങ്ങളോ വാങ്ങാൻ സാധിക്കില്ല. ഇതുസംബന്ധിച്ച് നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. 2025 ഓടെ രാജ്യത്തെ പുകവലി നിരക്ക് അഞ്ച് ശതമാനമായി കുറക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ശേഷം പതിയെ പുകയില ഉൽപന്നങ്ങളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കുക എന്നതും ലക്ഷ്യമിടുന്നതായി ന്യൂസിലാന്റ് ആരോഗ്യമന്ത്രി ഡോ. ആയിഷ വെരാൾ പറഞ്ഞു.