സ്വർഗ്ഗീയവിരുന്ന്; അപകീർത്തി പ്രചരണങ്ങൾക്ക്‌ നിയമ നടപടിക്കൊരുങ്ങുന്നു

0

സ്വർഗ്ഗീയവിരുന്ന് സ്ഥാപകനും പ്രശസ്ത സുവിശേഷകനുമായ ബ്രദർ തങ്കുവിന്റെ മകൻ റോണക്ക്‌ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ വിവാദ പ്രസ്ഥാവന വളരെയധികം വിമർശ്ശനങ്ങൾക്കും ചർച്ചകൾക്കും കാരണമായി. വിവാദ ചർച്ചകളെത്തുടർന്ന് ബ്രദർ തങ്കു തന്നെ നേരിട്ട്‌ വിഷയത്തെക്കുറിച്ച്‌ പ്രതികരിച്ചു, എന്നാൽ അത്‌ കൂടുതൽ ചർച്ചകൾക്കും വിവാദങ്ങളിലേക്കും നയിക്കുകയാണ്‌ ഉണ്ടായത്‌. ഈ സാഹചര്യത്തെ ഓൺലൈൻ നവ മാധ്യമങ്ങൾ ഒരാഘോഷമാക്കി ട്രോളുകളും ചർച്ചകളും വിമർശ്ശനങ്ങളുമായി സോഷ്യൽമീഡിയ കുറച്ചു ദിവസങ്ങളായി നിറഞ്ഞു നിൽക്കുകയാണ്‌. വിഷയദാരിദ്ര്യം അനുഭവിച്ച പലർക്കും ഇത്‌ വലിയ ഒരു അവസരമായി എന്ന് പറയാതിരിക്കാൻ വയ്യ.

വിഷയത്തെ ആശയപരമായി വിയോജിപ്പുകൾ പ്രകടിപ്പിച്ച്‌ പാസ്റ്റർമാരും രങ്കത്തുവന്നത്‌ വിഷയത്തിന്‌ കൂടുതൽ പ്രചാരം നൽകി. എന്നാൽ ഈ അവസരത്തെ മുതലെടുത്ത്‌ ക്രിസ്ത്യാനികളെ യും പെന്തക്കോസ്തു സമൂഹത്തേയും അടച്ചാക്ഷേപിച്ച്‌ മറ്റുചിലരും മുന്നിട്ടിറങ്ങിയത്‌ ഒരു വസ്തുതയാണ്‌. റോണക്കിന്റെ ഈ പ്രസ്ഥാവനയും ബ്രദർ തങ്കുവിന്റെ പ്രതികരണവും പെന്തക്കോസ്ത്‌ സമൂഹത്തിനുതന്നെ ആക്ഷേപമായി മാറി എന്ന് വിശ്വസിക്കുന്നവരും വളരെ വലുതാണ്‌‌.

എന്തുതന്നെ ആയാലും സ്വർഗ്ഗീയവിരുന്ന് സഭക്കും വിശ്വാസികൾക്കും ഇത്‌ വലിയ തോതിൽ നാണക്കേടുണ്ടാക്കി എന്നുള്ളതിന്‌ സംശയം ഇല്ല.

ഈ സാഹചര്യത്തെ നിയമപരമായി നേരിടാൻ തയ്യാറെടുക്കുകയാണ്‌ സ്വർഗ്ഗീയവിരുന്ന് അധവാ ഹെവൻലിഫീസ്റ്റ്‌ സഭാ നേതൃത്വം. ഇത്‌ അവരുടെ ഫേസ്ബുക്ക്‌ ഒഫീഷ്യൽ പേജിലൂടെ പൊതുസമൂഹത്തെ അറിയിച്ചുള്ള കത്ത്‌ ഇന്നലെ പങ്കുവച്ചിട്ടുണ്ട്‌.

“സ്വർഗ്ഗീയവിരുന്ന് സഭയിലെ മുഴുവൻ വിശ്വാസികളെയും സഭാ നേതൃത്വത്തെയും മനപ്പൂർവമായി അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുന്ന വിവരം സഭാ കൗൺസിലിന് ബോധ്യപ്പെട്ടിട്ടുള്ളതാകുന്നു. വസ്തുതകൾ വളച്ചൊടിച്ച് മനപ്പൂർവമായി തെറ്റായ കാര്യങ്ങൾ സോഷ്യൽ മീഡിയയിലും മറ്റ് പ്ലാറ്റ്ഫോമുകളിലുമായി പോസ്റ്റ് ചെയ്യുന്നവർക്കും അത് പ്രചരിപ്പിക്കുന്നവർക്കും എതിരായി സൈബർ നിയമപ്രകാരം സിവിൽ/ക്രിമിനൽ കേസുകൾ കൊടുത്തിരിക്കുന്ന വിവരം ഇതിനാൽ അറിയിച്ചുകൊള്ളുന്നു. ഇത്തരം വാർത്തകൾ ഇനിയും ശ്രദ്ധയിൽപ്പെട്ടാൽ അവരുടെ പ്രൊഫൈൽ ഡീറ്റെയിൽസ് കൗൺസിൽ ഓഫീസിൽ അറിയിക്കേണ്ടതാണ്.” എന്നിങ്ങനെയാണ്‌ കത്തിലെ വിവരങ്ങൾ.

എഴുതിയിരിക്കുന്ന കത്തിൽ ഒഫീഷ്യൽ സീലും സെക്രട്ടറി എന്ന് എഴുതിയിട്ടുണ്ടെങ്കിൽ തന്നെയും സെക്രട്ടറിയുടെ പേര്‌ രേഖപ്പെടുത്താത്തത്‌ പുതിയ വിഷയമായി എടുത്തിരിക്കയാണ്‌ പല സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ട്രോളർമ്മാരും.

You might also like