ഒമിക്രോൺ: രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി
രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ജനുവരി 31 വരെ നീട്ടി കേന്ദ്രസർക്കാർ. കോവിഡിന്റെ ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനം സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. ‘എയര്‍ ബബിള്‍’ മാനദണ്ഡം പാലിച്ചുള്ള വിമാന സര്‍വീസുകള്‍ പഴയതുപോലെ തുടരും.