കാൽനട യാത്രക്കാർക്കായി ഖത്തറിൽ പുതിയ സാങ്കേതിക സംവിധാനം
ഖത്തറിൽ കാൽനട യാത്രക്കാർക്ക് സഹായമായി പുതിയ സാങ്കേതിക സംവിധാനം. ട്രാഫിക് സിഗ്‌നലുകളിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകുന്ന സാങ്കേതികവിദ്യ പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് വികസിപ്പിച്ചത്. ട്രാഫിക് സിഗ്‌നലുകളിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് പെഡസ്ട്രിയൻ ക്രോസിങ് സെൻസർ സാങ്കേതിക വിദ്യയാണ് യാത്രക്കാർക്ക് സഹായകമാകുക. കാൽനടയാത്രക്കാരുടെയും സൈക്ലിസ്റ്റുകളുടെയും റോഡ് മുറിച്ചുകടക്കൽ അനായാസമാക്കുകയാണ് ലക്ഷ്യം.