ഖത്തറിൽ സബ്‌സിഡി ഉൽപ്പന്നം മറിച്ചുവിറ്റാൽ അഞ്ച് ലക്ഷം പിഴയും ഒരു വർഷം തടവും
ഖത്തറിൽ സബ്‌സിഡി ഉൽപ്പന്നങ്ങൾ മറിച്ചുവിറ്റാൽ അഞ്ച് ലക്ഷം റിയാൽ പിഴയും ഒരു വർഷം തടവും. കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനകൾക്ക് പിന്നാലെയാണ് സബ്‌സിഡിയുള്ള ഉൽപ്പന്നങ്ങൾ മറിച്ചു വിൽക്കുന്നവർക്കെതിരെ വാണിജ്യ-വ്യവസായ മന്ത്രാലയം കടുത്ത നടപടി പ്രഖ്യാപിച്ചത്. സബ്‌സിഡി ഉൽപ്പന്നങ്ങൾ രാജ്യത്തിന് പുറത്തേക്ക് കടത്താനോ ഇവയുപയോഗിച്ച് അനുമതിയില്ലാത്ത മറ്റു ഉൽപ്പനങ്ങൾ നിർമിക്കാനോ പാടില്ല.