കുവൈത്തിൽനിന്ന് ഒരാഴ്ചക്കിടെ 503 വിദേശികളെ നാടുകടത്തി
വിവിധ നിയമലംഘനങ്ങളുടെ പേരിൽ 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. താമസ നിയമലംഘകർ ആണ് ഇവയിൽ ഏറെയും .അനധികൃതമായി ഗാർഹികത്തൊഴിലാളി ഓഫീസ് നടത്തിയവരും , ലൈസൻസില്ലാതെ വാഹനമോടിച്ചവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട് . ആഭ്യന്തര മന്ത്രി ശൈഖ് താമിർ അൽ അലി അസ്സബാഹ്, മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ശൈഖ് ഫൈസൽ നവാഫ് എന്നിവരുടെ നിർദേശപ്രകാരം സെപ്റ്റംബർ മുതൽ നാടുകടത്തൽ നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്.