സൗദിയിലെ തൊഴിൽനിയമങ്ങളിൽ മാറ്റം; ശമ്പളം വൈകിയാൽ 3,000 റിയാൽ പിഴ
ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്നായി തരംതിരിച്ച് പിഴ ഈടാക്കുന്ന രീതിക്ക് സൗദിയിൽ തുടക്കമായി. തൊഴിൽ നിയമലംഘനങ്ങൾക്ക് ചെറിയ സ്ഥാപനങ്ങൾക്ക് വലിയ പിഴ ഈടാക്കുന്ന രീതിക്ക് ഇതോടെ മാറ്റമായി. ഓരോ നിയമലംഘനങ്ങൾക്കുമുള്ള പരിഷ്‌കരിച്ച പിഴപ്പട്ടിക തൊഴിൽ മന്ത്രാലയം പുറത്തുവിട്ടു.