‘ഒമിക്രോൺ മിന്നൽ പോലെ പരക്കുന്നു’ ഫ്രാൻസിൽ നിയന്ത്രണം ശക്തമാക്കുന്നു
രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരവെ മറ്റൊരു ലോക്ഡൗൺ ഒഴിവാക്കാൻ ജാഗ്രത പാലിക്കാൻ പൗരന്മാർക്ക് നിർദേശം നൽകി ഫ്രാൻസ്. ക്രിസ്മസ് ഉൾപ്പെടെയുള്ള അവധി ആഘോഷങ്ങൾക്ക് മുൻപായി എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നുമാണ് അധികൃതരുടെ നിർദേശം.