സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ രണ്ട് മാസം ബാക്കി; പിന്നീട് പിടിക്കപ്പെട്ടാൽ ഉടമകളെ അറസ്റ്റ് ചെയ്യും
സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പദവി ശരിയാക്കാൻ രണ്ടു മാസമേ ബാക്കിയുള്ളൂവെന്ന് പാസ്‌പോർട്ട് വിഭാഗം. ഫെബ്രുവരി പതിനാറിന് ശേഷം ബിനാമി സ്ഥാപനങ്ങൾ പിടിക്കപ്പെട്ടാൽ ഉടമകളെ അറസ്റ്റ് ചെയ്യും. ലഘൂകരിച്ച നിയമങ്ങളുടെ സാഹചര്യത്തിൽ നൂറുകണക്കിന് സ്ഥാപനങ്ങൾ ഇതിനകം പദവി ശരിയാക്കിയിട്ടുണ്ട്. സൗദിയിലെ സ്ഥാപനങ്ങളിൽ നല്ലൊരു പങ്കും ബിനാമി ബിസിനസാണ്. ഇതു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. സൗദിയുടെ പേരിൽ പ്രവാസികൾ കട തുടങ്ങുന്ന രീതിയോട് വിട്ടു വീഴ്ചയുണ്ടാകില്ലെന്ന് ആവർത്തിക്കുകയാണ് ജവാസാത്ത് വിഭാഗം.