കുവൈത്തിൽ മഴക്കാല അപകടം ഒഴിവാക്കാൻ നിർദേശവുമായി ആഭ്യന്തരമന്ത്രാലയം

0

കുവൈത്തിൽ മഴക്കാല അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത നിർദേശവുമായി ആഭ്യന്തരമന്ത്രാലയം. വാഹനമോടിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്നും സിഗ്‌നലുകൾ മറികടക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മഴക്കാലം മുൻനിർത്തിയുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായും അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് മഴ ശക്തിപ്പെടുമെന്ന കാലാവസ്ഥാ പ്രവചനത്തിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

You might also like