ജനന നിയന്ത്രണം തിരിച്ചടിയായി; കുട്ടികളുണ്ടാവാൻ ദമ്പതികൾക്ക് ‘ബേബി ലോൺ’ വാഗ്ദാനം ചെയ്ത് ചൈനീസ് പ്രവിശ്യ

0

ജനസംഖ്യ നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണ നടപടികൾ വൻ തിരിച്ചടിയായതോടെ ജനന നിരക്ക് കൂട്ടാൻ വിവിധ പദ്ധതികളുമായി ചൈന. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യ കുട്ടികളുണ്ടാവാൻ വേണ്ടി വിവാഹിതരായ ദമ്പതികൾക്ക് 31,000 ഡോളറാണ് ലോണായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ വർഷം ആദ്യത്തിൽ പുറത്തുവന്ന ചൈനയുടെ സെൻസസ് ഡാറ്റ അനുസരിച്ച് രാജ്യത്തെ ജനസംഖ്യാ വളർച്ചാനിരക്ക് 1950ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്.

You might also like