വിമാന സർവീസുകൾ നിർത്തിവയ്ക്കാനുള്ള തീരുമാനം സംസ്ഥാനങ്ങളുടേത്; അനുമതി നൽകി വ്യോമയാന മന്ത്രാലയം
ദില്ലി: യുകെയിൽ (UK) നിന്നുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാനുള്ള പശ്ചിമ ബംഗാൾ (West Bengal) സർക്കാരിൻ്റെ തീരുമാനത്തെ പിന്തുണച്ച് വ്യോമയാന മന്ത്രാലയം (Ministry of Civil Aviation). ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ഒമിക്രോൺ (Omicron) വ്യാപന പശ്ചാത്തലത്തിൽ വരുന്ന മൂന്ന് മുതൽ വിമാന സർവീസുകൾ നിർത്തിവയ്ക്കാനാണ് പശ്ചിമബംഗാൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.