മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഒരുലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

0

റിയാദ്: കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളും പ്രതിരോധ പ്രോട്ടോക്കോളുകളും ആവർത്തിച്ച് ലംഘിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മൂക്കും വായയും മൂടുന്ന വിധത്തിൽ മെഡിക്കൽ മാസ്ക്കോ തുണികൊണ്ടുള്ള മാസ്ക്കോ ധരിക്കാതിരിക്കുന്നത് കൊറോണ വൈറസിനെതിരായ പ്രതിരോധ നടപടികളുടെ ലംഘനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മാസ്ക് ധരിക്കാത്തതിന് ആദ്യം പിടികൂടിയാൽ 1000 റിയാലാണ് പിഴ ഈടാക്കുക.

You might also like